Breaking News

അന്ന് പരാജയം, ഇന്ന് പലിശയും തീർത്തുള്ള വിജയം; ദേവദൂതന്‍റെ 17 ദിവസത്തെ കളക്ഷന്‍




തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാൽ നായകനായ ദേവദൂതൻ രണ്ടാം വരവിൽ തിയേറ്ററിൽ മികച്ച വിജയം നേടുന്നു എന്ന് വ്യക്തമാക്കുകയാണ് പുതിയ ബോക്സ്ഓഫീസ് കണക്കുകൾ. സിനിമയുടെ 17 ദിവസത്തെ ബോക്സ്ഓഫീസ് കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


ജൂലൈ 26 ന് റിലീസ് ചെയ്ത സിനിമ 17 ദിവസം കൊണ്ട് ആഗോളതലത്തിൽ 5.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് നാലുകോടിയിലധികമാണ്. മലയാളത്തിൽ ഒരു റീ റിലീസ് സിനിമ നേടുന്ന റെക്കോർഡ് കളക്ഷനാണിത്.


ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.



No comments