തോക്കുമായെത്തി ഗൂഗിൾ പേ വഴി ഗുണ്ടാ പിരിവ് ; മഞ്ചേശ്വരത്ത് സ്ഥിരം ക്രിമിനലും കൂട്ടാളിയും അറസ്റ്റിൽ
ചിരട്ട കമ്പനി നടത്തുന്ന യുവാവിനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി ഗുണ്ടാ പിരിവ് നടത്തിയ സംഭവത്തില്‍ 308 വധശ്രമം ഉള്‍പ്പെടെ 14 കേസില്‍ പ്രതിയായ സ്ഥിരം ക്രിമിനലും കൂട്ടാളിയും അറസ്റ്റിലായി. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. മാറത്തണയിലെ മുഹമ്മദ് സാലി (30), പുരുഷ കോടിയിലെ മുഹമ്മദ് റാസിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
No comments