Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ ഭീമനടി പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി


ഭീമനടി: തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഗവൺമെന്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ ആർ ഇ ജി വർക്കേർസ് യുണിയൻ എളേരി ഏരിയാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഭീമനടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയുനടത്തി. യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പ്ര സീത രാജൻ അധ്യഷയായി കെ.പി.നാരായണൻ. ജോൺ ബ്രിട്ടോ . കെ.കൃഷ്ണൻ.ടി.കെ.ചന്ദ്രമ്മ എന്നിവർ സംസാരിച്ചു. പി.പി.രവീന്രൻ സ്വാഗതം പറഞ്ഞു

No comments