Breaking News

സ്നേഹമധുരം പദ്ധതി : ബേക്കൽ ബി.ആർ.സി തല ഉദ്ഘാടനം കുണിയ ജി വി എച്ച് എസ് എസിൽ നടന്നു


കാഞ്ഞങ്ങാട് : പ്രീസ്‌കൂൾ കുട്ടികളുടെ പ്രകൃതം, ശിശുവികാസ മേഖലകൾക്കനുസൃതമായി ലഭ്യമാവേണ്ട അനുഭവങ്ങൾ, ശാസ്ത്രീയമായ പ്രീസ്‌കൂൾ സംവിധാനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്നിവയെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്തി രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് ജില്ലയിലെ അംഗീകൃത പ്രീസ്കൂളിൽ സ്നേഹമധുരം പരിപാടി നടപ്പിലാക്കുന്നു.പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്ത് പ്രീസ്കൂൾ മേഖലയിൽ മികവ് ഉറപ്പാക്കുന്നതിനായി വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.കുട്ടിയുടെ ശരിയായ വികാസത്തിന് സഹായിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യ വൈകാരികവും ബുദ്ധിപരവുമായ വികാസ പ്രക്രിയയെ കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകുകയാണ് സ്നേഹമധുരത്തിലൂടെ  ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ കേരളം കാസർഗോഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബി.ആർ.സി കളിലെ അംഗീകൃത പ്രീ സ്കൂളിലാണ് സ്നേഹം മധുരം നടപ്പിലാക്കുന്നത്. സ്നേഹമധുരം ബേക്കൽ ബി.ആർ.സി തല ഉദ്ഘാടനം ജി.വി എച്ച് .എസ് .എസ് കുണിയയിൽ വച്ച് നടന്നു. പുല്ലൂർ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ റാഷിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാഫി കെ .എം അധ്യക്ഷനായി. പ്രഥമധ്യാപിക സവിത ടി. ആർ സ്വാഗതം പറഞ്ഞു. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അരവിന്ദ.കെ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ദിലീപ് കുമാർ കെ.എം , സീനിയർ അസിസ്റ്റൻറ് അമീറലി കെ.വി, സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ. എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലസ്റ്റർ കോഡിനേറ്റർമാരായ ലതിക. എ, ശ്യാമള. കെ, രേണുക. കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

No comments