പൃഥ്വി മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍,ബ്ലെസി സംവിധായകന്‍: സംസ്ഥാന അവാര്‍ഡ്..
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ ആടുജീവിതം നേടി. പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ആടു ജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ആട് ജീവിതത്തിനാണ് .
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രമായും ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി ഇരട്ട തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലത്തിലെ അഭിനയത്തിന് സ്വഭാവനടനായി വിജയരാഘനെയും പൊമ്പളൈ ഒരുമൈയിലെ അഭിനയത്തിന് സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രനേയും തെരഞ്ഞെടുത്തു.
മികച്ച ഗായിക-ആൻ ആമി (പാച്ചുവും അദ്ഭുത വിളക്കും) ഗായകൻ-വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു), പശ്ചാത്തല സംഗീതം -മാത്യൂസ് പുളിക്കൽ (കാതൽ) മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ), ഗാനരചയിതാവ് -ഹരീഷ് മോഹനൻ (ചാവേർ), മികച്ച അവലംബിത തിരക്കഥ- ബ്ലെസി (ആടുജീവിതം). കഥാകൃത്ത് -ആദർശ് സുകുമാരൻ(കാതൽ ദി കോർ), ഛായാഗ്രാഹകൻ-സുനിൽ കെ.എസ്(ആടുജീവിതം), ബാലതാരം- അവ്യുക്ത് മേനോൻ(പാച്ചുവും അദ്ഭുതവിളക്കും, ബാലതാരം(പെൺ) – തെന്നൽ അഭിലാഷ്(ശേഷം മൈക്കിൽ ഫാത്തിമ) എന്നിവയാണ് മറ്റ് പ്രധാന പുരസ്കാരങ്ങൾ.
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.
ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍.
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാംഘട്ടത്തില്‍ അത് 38 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
നവാഗതരുടെ 22 ചിത്രങ്ങള്‍ മത്സരത്തിന് എത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്‌കാരം നിര്‍ണയിച്ചത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിര്‍ണയം നടത്തിയത്.
No comments