Breaking News

ആദൂർ മല്ലംപാറയിൽ പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങി


ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വെച്ചതെന്നു കരുതുന്ന കെണിയിലാണ് പുലിയെ കുരുങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പുലിയെ പുറത്തെടുക്കാനുളള ശ്രമം തുടങ്ങി. കണ്ണൂരില്‍ നിന്ന് ആര്‍ആര്‍ടിയുടെ വിദഗ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.


No comments