മലയോരത്ത് വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
വെള്ളരിക്കുണ്ടിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വിനു കെ ആർ അധ്യക്ഷനായി. രഞ്ജിത്ത് അരിങ്കല്ല്, സാവിയോ ബളാൽ, രാഹുൽ വെള്ളരിക്കുണ്ട്, ദിലീപ് വെള്ളരിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു
യൂത്ത്കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ചു, കനകപള്ളിയിൽ ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷാനോജ് മാത്യു,പതാക ഉയർത്തി, മണ്ഡലം സെക്രട്ടറി ഷോമി മാത്യു,16 ആം വാർഡ് പ്രസിഡന്റ് ദേവസ്യ സാർ എന്നിവർ ആശംസ അർപ്പിച്ചു, ബിനു സ്വാഗതം പറഞ്ഞു
No comments