Breaking News

റോഡിലെ തിരക്കിനിടെ നഗരത്തിലൂടെ കുതിരപ്പുറത്ത് പാഞ്ഞ് യുവാവ്; പൊലീസ് തടഞ്ഞു, മേലിൽ ആവർത്തിക്കരുതെന്ന് താക്കീത്


പത്തനംതിട്ട: അടൂരിൽ റോഡിലെ തിരക്കിനിടെ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പോലീസ് തടഞ്ഞു. കുതിരയേയും യുവാവിനേയും നഗരത്തിൽ നിന്നും തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിക്ക് സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെടെ വലിയ കൂട്ടം നഗരത്തിൽ നിൽകുമ്പോൾ വേഗത്തിൽ കുതിരെ ഓടിച്ചു കൊണ്ടുവരുകയായിരുന്നു യുവാവ്.

അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു വെച്ച് കുതിരയെയും യുവാവിനെയും പൊലീസ് തടഞ്ഞു. എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ കുതിരയെ നടത്തിക്കാൻ കൊണ്ടുവന്നതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കുണ്ടാക്കി കുതിരയുമായി റോഡിൽ ഇറങ്ങരുത് എന്ന് യുവാവിന് പൊലീസ് നിർദേശവും നൽകി. കുതിരയുടെ നോട്ടക്കാരനാണ് ഈ യുവാവ്.

No comments