Breaking News

ആദൂർ മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു


ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വെച്ചതെന്നു കരുതുന്ന കെണിയിലാണ് പുലിയെ കുരുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോസ്ഥരും ആര്‍.ആര്‍.ടി സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു. കെണിയില്‍ കുടുങ്ങിയ പുലി ക്ഷീണിച്ച നിലയിലാണ് കാണപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

No comments