ഓട്ടോ ഡ്രൈവർ വീടിന് സമീപം തൂങ്ങി മരിച്ചു
കാസർകോട്: കാലിക്കടവിലെ ആദ്യകാല ഓട്ടോ ഡ്രൈവറെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ ആണൂരിലെ പരേതനായ കയ്യനങ്ങാടൻ അമ്പുവിന്റെ മകൻ പി പി രാജൻ-59, ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുന്നരയോടെ വീടിന് പിറക് വശത്തെ ആലയിലാണ്
തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പരിയാരം ക ണ്ണൂർ ഗവ.മെഡിക്കൽ കോ ളേജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ് പി കാർത്യായനി. ഭാര്യ: സി പി പ്രേമ. മകൻ നിധിൻ.
No comments