അപകട ഭീഷണി ; സബ് കളക്ടറും ഉദ്യോഗസ്ഥരും ബളാൽ മുത്തപ്പൻമലയിലെത്തി
വെള്ളരിക്കുണ്ട്: ബളാൽ മുത്തപ്പൻ മലയിലെ കരിങ്കൽ ക്വാറിയിൽ മഴവെള്ളം സംഭരിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അപകടസ്ഥിതി സംബന്ധിച്ച വാർത്തയെത്തുടർന്ന് ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനെയും ഉണർത്തി. കളക്ടറേറ്റിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ വിഷയം ചർച്ചയായി. ജില്ലാ കളക്ടറുടെ നിർദേ ശ ത്തുടർന്ന് സബ് കളക്ടർ സൂഫിയാൻ അഹമ്മദും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
പ്രദേശത്തെ സാഹചര്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കി ജില്ലാ ഭരണകൂട ത്തിന് സമർപ്പിക്കുമെന്ന് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു. മലയോരമേഖലയിലെ ദുരന്തസാധ്യതാ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താൻ ജില്ലാ ദുരന്തനിവാരണ അതോ റിറ്റി യോഗത്തിലും തീരുമാനമായി
.ബളാൽ പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്, വാർഡ് അംഗം സന്ധ്യ ശിവൻ, ഹെഡ് ക്ലാർക്ക് സുനിൽ കുമാർ എന്നിവരും ക്വാറി സന്ദർശിച്ചു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇപ്പോൾ ക്വാറിയിൽ സംഭരിക്കപ്പെട്ടിരിക്കുന്നതെന്നും വീണ്ടും അതിതീവ്ര മഴ പെയ്താൽ വൻ ദുരന്തമായിരിക്കും ഇവിടെ സംഭവിക്കുകയെന്നും നാട്ടുകാർ പറഞ്ഞു. ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്ന നിർദേശം പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. തൊട്ടു താഴെയുള്ള പ്രദേശത്തു മാത്രം 40 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
No comments