കൊട്‌ലമുഗറു-പാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചത് നാലംഗ സംഘമെന്ന് സൂചന
വൊര്‍ക്കാടി പഞ്ചായത്തിലെ ദൈഗോളിയില്‍ പ്രവര്‍ത്തിക്കുന്ന കൊട്‌ലമുഗറു-പാത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച രാത്രി കവര്‍ച്ചയ്ക്ക് ശ്രമിച്ചത് നാലംഗ സംഘമെന്ന് സൂചന. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ചാണ് സംഘം ബാങ്കിനകത്ത് കടന്നത്. കാറിലാണ് നാലംഗ സംഘം എത്തിയതെന്നും ഇവരില്‍ മൂന്നു പേരാണ് ബാങ്കിനകത്തു കയറി കവര്‍ച്ചയ്ക്കു ശ്രമിച്ചതെന്നും ഒരാള്‍ ബാങ്ക് കെട്ടിടത്തിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്നുവെന്നും സംശയിക്കുന്നു.
No comments