റാണിപുരം ട്രക്കിംഗ് പുനരാരംഭിച്ചു
റാണിപുരം : സഞ്ചാരികൾ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് കഴിഞ്ഞ നാല് ദിവസം കാട്ടാന കൂട്ടത്തെ കണ്ടതിനാൽ ട്രക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ കാട്ടാനക്കൂട്ടം കർണാടക വനത്തിലേക്ക് പോയതിനാലും കോടമഞ്ഞു കുറഞ്ഞ സാഹചര്യത്തിലും ഇന്ന് മുതൽ റാണിപുരം ട്രക്കിംഗ് തുടങ്ങിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
No comments