Breaking News

ചെറുവത്തൂരില്‍ ബീവറേജസ് ഔട്ട്‌ലെറ്റ് വരുന്നു


ചെറുവത്തൂരില്‍ ഏറെ വിവാദം ഉണ്ടാക്കിയ മദ്യശാല വിവാദത്തിന് സിപിഎം നേതൃത്വം പരിഹാരം കണ്ടെത്തുന്നു. കണ്‍സ്യൂമര്‍ഫെഡ് മദ്യശാല തുറന്നതിനു പിന്നാലെ പൂട്ടിയ കെട്ടിടത്തില്‍ തന്നെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തുടങ്ങാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചെറുവത്തൂരിലെ മദ്യശാല വിവാദവും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സിപിഎം നേതൃത്വത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. മദ്യശാല തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് സൂചന.

No comments