Breaking News

പാണത്തൂർ കല്ലപ്പള്ളിയിൽ ഭീതി പടർത്തി വീണ്ടും പുലിയിറങ്ങി;  പട്ടിയെ പുലി അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു


രാജപുരം  : കല്ലപ്പള്ളി മേഖലയിൽ വീണ്ടും പുലി ഇറങ്ങി. വീടിനു സമീപത്തെ ഷെഡ്ഡിൽ കെട്ടിയിട്ട പട്ടിയെ പുലി അക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു. കല്ലപ്പള്ളി രംഗത്ത് മല നരിമറ്റം ബിജുവിന്റെ പട്ടിയെയാണ് പുലി ആക്രമിച്ചത്. ചങ്ങലയിലായതിനാൽ പുലിക്ക് പട്ടിയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി 2 മണിയോടെയാണ് പുലി പട്ടിയെ ആക്രമിച്ചത്. പട്ടിയുടെ കരച്ചിൽ കേട്ട വീട്ടുകാർ പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി പട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോകുകയാണ് ഉണ്ടായത്. പിന്നീട് ലൈറ്റടിച്ച് നോക്കിയപ്പോൾ കുറച്ചകലെയായി പുലിയെ കണ്ടതായി വീട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പും കല്ലപ്പള്ളിയിലെ ഭീരു ദണ്ഡിൽ ഭരതിന്റെ വീട്ടിൽ നിന്ന് പട്ടിയെ പുലി പിടിച്ചിരുന്നു. ഇവിടെ വനം വകുപ്പധികൃതർ ക്യാമറ സ്ഥാപിച്ചു എങ്കിലും പുലിയുടെ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. തുടർച്ചയായി കല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

No comments