Breaking News

പിടിയിലായത് കവർച്ചകളിലൂടെ ജില്ലയെ ആശങ്കയിലാഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവ് ; കാസർഗോഡ് പൊലീസിന് അഭിമാനകരമായ നേട്ടം


കാസർഗോഡ് :  കുപ്രസിദ്ധ മോഷ്ടാവ് സനീഷ് ജോർജ് (സനിൽ) ഇന്നലെ അങ്കമാലിയിൽ നിന്ന് പിടിയിലായി  കാസർഗോഡ് കോടതി , ടൗൺ ഉൾപ്പെടെ  ജില്ലയിലെ പല സ്ഥലങ്ങളിലും മോഷണം നടത്തിയ പ്രതിയെ ചോദ്യം ചെയ്തതിൽ മറ്റ് 15 ഓളം സമാന കുറ്റകൃത്യങ്ങൾ നടത്തിയതായി അറിയാൻ കഴിഞ്ഞു . കാസർഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ . ബിജോയ് പി ഐ പി എസ് ന്‍റെ മേൽനോട്ടത്തിൽ , കാസർഗോഡ് DySP സുനിൽ കുമാർ , വിദ്യാനഗർ ഇൻസ്പെകർ വിപിൻ യു . പി യുടെ നേതൃത്വത്തിൽ ബിജു ( സബ് ഇൻസ്‌പെക്ടർ  വിദ്യാനഗർ പോലീസ് സ്റ്റേഷൻ )  വിജയൻ മേലത്ത് (എസ് ഐ വിദ്യാനഗർ പോലീസ് സ്റ്റേഷൻ), രാമകൃഷ്ണൻ ( എസ് ഐ വിദ്യാനഗർ പോലീസ് സ്റ്റേഷൻ), പ്രസാദ് (എ എസ് ഐ വിദ്യാനഗർ പോലീസ് സ്റ്റേഷൻ), അബ്ദുൾ സലാം (SCPO വിദ്യാനഗർ പോലീസ് സ്റ്റേഷൻ), അജിത് കക്കറ (CPO വിദ്യാനഗർ പോലീസ് സ്റ്റേഷൻ), ഹരിപ്രസാദ് (CPO സൈബർ സെൽ കാസർഗോഡ് ), റോജിൻ.പി(CPO വിദ്യാനഗർ പോലീസ് സ്റ്റേഷൻ) ശ്രീ . നാരായണൻ ( ഫിംഗർ പ്രിന്‍റ്  എക്സ്പെർട്) എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂട്ടിയത് .

No comments