അമ്പലത്തറയിലെ ഫോട്ടോഗ്രാഫർ ഹരിത മാധവൻ്റെ സ്മരണയ്ക്ക് വയനാട് ദുരിതർക്ക് സംഭാവന നൽകി കുടുംബം
അമ്പലത്തറ: അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫർ അമ്പലത്തറയിലെ ഹരിത മാധവൻ്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവൻ്റെ കുടുംബം.മാധവൻ്റെ ഭാര്യ സൗമ്യ, വിദ്യാർത്ഥികളായ മക്കൾ വൈഗ മാധവ്, വൈവവ് മാധവ്, എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ സംഭാവന ഏറ്റു വാങ്ങി. സി.പി.ഐ.എം.ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സുരേഷ് വയമ്പ് ,വാർഡ് കൺവീനർ പി.ജയകുമാർ ഏ.വി.വേണുഗോപാൽ, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കർമ്മ സേനാംഗം ജിഷാ ജയൻ എന്നിവർ സംബന്ധിച്ചു.
No comments