പോളണ്ടിലേക്ക് വിസ വ്സഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തു ; രാജപുരം പോലീസ് കേസ് എടുത്തു
രാജപുരം : പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കൊച്ചി കലൂർ ദേശാഭിമാനി റോഡിലെ ശ്രീവത്സം അപ്പാർട്ട്മെന്റിൽ സിംലാൽ രാജേന്ദ്രനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം സ്വദേശി രാജേഷ് , ജിജോ എന്നിവരിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്
No comments