Breaking News

'പുനർജനി 2024' : ബളാംന്തോട് ജി.എച്ച്.എസ്. എസിൽ അനുമോദനവും, വൃക്ഷത്തൈ വിതരണവും നടത്തി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു


പനത്തടി : അകാലത്തിൽ അന്തരിച്ച പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന ആർ.സി. നായരുടെ (കൂക്കൾ രാമചന്ദ്രൻ നായർ ) ജന്മദിനത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ഫലവൃക്ഷത്തൈകളുടെ വിതരണവും നടത്തി. പുനർജനി -2024 എന്ന പരിപാടിയുടെ ഭാഗമായി 

ബളാംന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ  പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തക ദയാഭായി, ആർ.സി. നായരുടെ ഭാര്യ രജനി രാമചന്ദ്രൻ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 700 ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

ബളാംന്തോട് ഗവ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ.എൻ വേണു അദ്ധ്യക്ഷം വഹിച്ചു.

രജനി രാമചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. കൂക്കൾ രാഘവൻ സ്വാഗതം പറഞ്ഞു. ദയാബായി മുഖ്യപ്രഭാഷണം നടത്തി.കാസർഗോഡ് ഹെൽത്ത് ലൈൻ ഡയറക്ടർ മോഹനൻ മാങ്ങാട് ആമുഖ പ്രഭാഷണം നടത്തി. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം. പദ്മകുമാരി, പനത്തടി  പഞ്ചായത്ത് അംഗം കെ.കെ. വേണുഗോപാൽ, സ്കൂൾ പ്രിൻസിപ്പാൾ എം. ഗോവിന്ദൻ, എം.വി. കൃഷ്ണൻ, എം.സി. മാധവൻ, സി.കെ.കൃഷ്ണൻ നായർ, മഞ്ജുളാ ദേവി, സി. വിജയകുമാർ, ബി.സി. ബാബു, എന്നിവർ സംസാരിച്ചു. പത്താം തരം , പ്ലസ് ടൂ , ക്ലാസുകളിൽ മികച്ച വിജയം നേടിയ 70 - ഓളം കുട്ടികൾ ഉപഹാരം ഏറ്റുവാങ്ങി.

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടറെ ഏൽപ്പിക്കുമെന്നും പുനർജനി യുടെ സംഘാടകർ അറിയിച്ചു. എച്ച് എം ഇൻചാർജ് റിനിമോൾ കൃതജ്ഞത രേഖപ്പെടുത്തി.

ചടങ്ങിൽ നാട്ടുകാരും പി ടി എ ഭാരവാഹികളും ആർ.സി.നായരുടെ കുടുംബാഗങ്ങളും സംബന്ധിച്ചു.

No comments