രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് 7 അടി നീളമുള്ള രാജവെമ്പാല, ഒടുവിൽ ചാക്കിലാക്കി
കണ്ണൂർ: രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്പാല. ചെറുവാഞ്ചേരി - കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്പാല കയറിയത്. വിറക് അടുപ്പിന് കീഴിൽ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്പാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്പാല ചീറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
No comments