സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് : വിജയികളെ അനുമോദിച്ച് പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി
പരപ്പ: സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളെ പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് കെ. പി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി.ജോസഫ്, കെ എസ് യു ജില്ലാ സെക്രട്ടറി ശബരിനാഥ്,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി തസ്ലീം കെ കെ, യു.വി. അബ്ദുൾറഹ്മാൻ, ഫൈസൽ ഇടത്തോട്, സ്കൂൾ പാർലമെന്റ് ചെയർമാൻ ആൽഫ്രഡ് പ്രകാശ്, സ്കൂൾ ലീഡർ റിയാന എൽ. തുടങ്ങിയവർ സംസാരിച്ചു. എം. കെ. പുഷ്പരാജൻ സ്വാഗതവും മനോഹരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
തുടർച്ചയായ പതിമൂന്നാം വർഷമാണ് കെഎസ്‌യു - എംഎസ്എഫ് മുന്നണി പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ഇത്തവണ ആകെയുള്ള ഇരുപത്തിയാറ് സീറ്റിൽ പതിനെട്ടു സീറ്റും നേടിയാണ് കെഎസ്‌യു - എം എസ് എഫ് മുന്നണിയുടെ വിജയം.കുഞ്ഞികൃഷ്ണൻ കക്കാണത്ത്,ജോർജ് വയലുങ്കൽ, കണ്ണൻ മാളൂർക്കയം, ലാഹിർ സി.എച്ച്.,അമൽ ജോണി, മഹേഷ് കുമാർ, ഷമീം പുലിയംകുളം, ബേബി കെ. സി., രാമൻ മാളൂർകയം തുടങ്ങിയവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.
No comments