Breaking News

അപകടം തുടർകഥ ... പനത്തടി റാണിപുരം റോഡിൽ വീണ്ടും അപകടം


പനത്തടി :  റാണിപുരം റോഡിൽ വീണ്ടും അപകടം. നിയന്ത്രണ വിട്ട കാർ കുഴിയിലേക്ക് പോയി. ഇന്ന് ഉച്ചയോടെ ഇരിക്കുംകല്ലിലാണ് കായകുളം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. രാജപുരം പോലീസ് സ്ഥലത്ത് എത്തി. കഴിഞ്ഞ ശനിയാഴ്ച രാവിലെ കർണാടക സൂറത്ത് കല്ല് സ്വദേശിയായ യുവാവ് ഇതിന് സമീപതായി കാർ മറിഞ്ഞ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇന്നലെ വനം വകുപ്പിന്റെയും റാണിപുരം വന സംരഷണ സമിതിയുടെയും നേതൃത്വത്തിൽ പനത്തടി ടൗണിൽ വാഹനയാത്രക്ക് ബോധവല്‌കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

No comments