ഇന്റർനാഷണൽ ചിട്ടി ഫണ്ട് ഡേയുടെ ഭാഗമായി വെള്ളരിക്കുണ്ട് നിരവത്ത് ജൂബിലി ചിട്ടി ബ്രാഞ്ചിൽ കസ്റ്റമർ മീറ്റ് നടന്നു
വെള്ളരിക്കുണ്ട് : ഇന്റർനാഷണൽ ചിട്ടി ഫണ്ട് ഡേ യുടെ ഭാഗമായി വെള്ളരിക്കുണ്ട് നിരവത്ത് ജൂബിലി ചിട്ടി ബ്രാഞ്ചിൽ കസ്റ്റമർ മീറ്റ് നടന്നു. അസിസ്റ്റന്റ് മാനേജർ റോയ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു.മാനേജർ ജോസഫ് എൻ ജെ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫ് ചിറ്റ്സ് എസ് ആർ ഒ ബളാൽ വിനോദ് ആർ, എസ് ബി ഐ മാനേജർ ആസാദ് കുമാർ കെ, ഫ്ലവഴ്സ് കോമഡി ഉത്സവം സബീന തമ്പാൻ എന്നിവർ മുഖ്യാഥിതികളായി. നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കസ്റ്റമേഴ്‌സ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രതീക്ഷ ജിജോമോൻ നന്ദി പറഞ്ഞു.
No comments