വീണുകിട്ടിയ സ്വർണ്ണ ചെയിൻ ഉടമയ്ക്ക് തിരിച്ചു നൽകി ചുമട്ടു തൊഴിലാളി മാതൃകയായി
കാഞ്ഞങ്ങാട് : വീണുകിട്ടിയ അരപവൻ്റെ സ്വർണ കൈ ചെയിൻ ഉടമയ്ക്ക് തിരിച്ചു നൽകി ചുമട്ടു തൊഴിലാളി ആലയിയിലെ പി കണ്ണൻ മാതൃകയായി.
വ്യാഴാഴ്ച രാവിലെ നഗരത്തിലെ എൽ വൺ പുളിലെ ചുമട്ടുതൊഴിലാളിയും സിഐടിയു പ്രവർത്തകനുമായ കണ്ണന് കോട്ടച്ചേരി ട്രാഫിക് സർക്കിളിന ടുത്തുനിന്ന് സ്വർണ കൈചെയിൻ വീണുകിട്ടിയത്.വിവരം അപ്പോൾ തന്നെ സഹപ്രവർത്ത കരെ അറിയിച്ചു. ചുമട്ടു തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും വിവരം അറിയിച്ചു. കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരിയായ രാവണീശ്വരത്തെ രേശ്മ വിനോദിന്റെതാണ് ഇതെന്ന് പിന്നീട് വ്യക്തമായി.തുടർന്ന് രേഷ്മയ്ക്ക് പി കണ്ണൻ ആഭരണം കൈമാറി.
No comments