ഹർത്താൽ : ചെറുവത്തൂർ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ അഞ്ചു പേർ അറസ്റ്റിൽ
ചന്തേര : ഭാരതബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് ഹർത്താൽ ആഹ്വാനത്തിന്റെ മറവിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹർത്താൽ അനുകൂലികളായ സാധുജനപരിഷത്ത് പ്രവർത്തകരായ ചീമേനി അമ്മൂട്ടിയിലെ പി രാഘവൻ -63, സംസ്ഥാന ഭാരവാഹി കരിവെള്ളൂർ കൊഴുമ്മലിലെ സി അനീഷ് കുമാർ -36, പി ബിനു -42, സ്വാമി മുക്കിലെ പി ബിനീഷ് -42, കരിവെള്ളൂർ ആണൂരിലെ എം സരീഷ് -34 എന്നിവരെയാണ് ചന്തേര എസ്ഐ കെ പി സതീശൻ അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ ദേശീ യപാത യിൽ ചെറുവത്തൂർ കൊവ്വലിലാണ് ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞത്.
No comments