ചിറ്റാരിക്കാൽ ബി.ആർ സിയുടെ ആഭിമുഖ്യത്തിൽ പ്രീ സ്ക്കൂൾ രക്ഷിതാക്കൾക്കായി പുഞ്ചയിൽ സ്നേഹമധുരം ശില്പശാല സംഘടിപ്പിച്ചു
മാലോം : സമഗ്ര ശിക്ഷ കേരളം ചിറ്റാരിക്കാൽ ബി.ആർ സിയുടെ ആഭിമുഖ്യത്തിൽ പ്രീസ്കൂൾ വിദ്യാഭ്യാസത്തിൽ കുട്ടിയുടെ വികാസമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫലവത്തായി നടപ്പിലാക്കുന്നതിൽ രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി പുഞ്ച ഗവൺമെന്റ് എൽ പി സ്കൂളിൽ ഏകദിന സ്നേഹമധുരം ശില്പശാല സംഘടിപ്പിച്ചു. പരിപാടിയുടെ ചിറ്റാരിക്കാൽ ഉപജില്ലാതല ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ബിപിസി വി വി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. പി ടി എ പ്രസിഡണ്ട് എം കുഞ്ഞമ്പു, അമ്പിളി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമാധ്യാപിക വി വി ഗീത സ്വാഗതവും കെ വി വിനീത് നന്ദിയും പറഞ്ഞു.
ക്ലസ്റ്റർ കോഡിനേറ്റർമാരായ ജിതേഷ് പി, സുജി ഇ ടി എന്നിവർ ശില്പശാല നയിച്ചു.
No comments