കാഞ്ഞങ്ങാട് : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ 10 വയസുകാരിക്ക് നേരെ നഗ്നത പ്രദശനം. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് ലിറ്റിൽ ഫ്ളവർ സ്കൂളിനടുത്തുള്ള ഹോട്ടലിൽ മാതാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബദിയഡുക്ക സ്വദേശി കെ.എം. ഷാഫി 28യാണ് അറസ്റ്റിലായത്. അസുഖ ബാധിതയായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് വന്നതായിരുന്നു മാതാവ്. ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിശപ്പു കാരണം ഹോട്ടലിൽ കയറിയതായിരുന്നു. മാതാവിന് അഭിമുഖമായി സീറ്റിൽ ഇരുന്ന കുട്ടിക്ക് നേരെയാണ് നഗ്നത പ്രദർശനം നടത്തിയത്. . കാര്യമന്വേഷിച്ചപ്പോൾ മാതാവിനോട് പറയുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയതോടെ പ്രതി ഹോട്ടലിൽ നിന്നും ഇറങ്ങി ഓടി. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി പ്രതിയെ തളിപ്പറമ്പിലെ ബന്ധു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.
No comments