തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കന്‍ തോട്ടില്‍ ഒഴുകിപ്പോയി ബദിയഡുക്ക ബാഞ്ചത്തടുക്കയിലെ സീതാരാമ (52)യാണ് അപകടത്തില്‍പ്പെട്ടത്
ഒഴുകിയെത്തിയ തേങ്ങ പിടിക്കാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കന്‍ തോട്ടില്‍ ഒഴുകിപ്പോയി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബാഞ്ചത്തടുക്കയിലെ സീതാരാമ (52)യാണ് അപകടത്തില്‍പ്പെട്ടത്. സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ബുധനാഴ്ച്ച വൈകുന്നേരം പുല്ലരിയാനാണെന്ന് പറഞ്ഞാണ് സീതാരാമ വീട്ടില്‍ നിന്നു ഇറങ്ങിയത്. നേരം ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴുക്കില്‍പ്പെട്ടതായി ബോധ്യപ്പെട്ടത്. എര്‍ക്കാന പുഴയില്‍ ചെന്ന് ചേരുന്ന തോട്ടില്‍ സീതാരാമയെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരകയാണ്.
No comments