സ്വർണ പണിക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട് : സ്വർണ പണിക്കാരൻ സ്ഥാപനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കുശാൽനഗർ കൊവ്വൽ താമസിക്കുന്ന ജയരാജൻ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ടൗണിൽ മഡോണ ഗ്യാസ് ഏജൻസിക് സമീപത്തെ സ്വന്തം സ്ഥാപനത്തിൽ ജോലിക്കിടെ കുഴഞ്ഞു വീണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ :റോസ് . മക്കൾ: ഇന്ദുജ, ശിവസംഗരി പരേതയായ രഞ്ജിത . മരുമകൻ: സൂരജ്. സഹോദരങ്ങൾ :സുമന, ജയപ്രകാശ്. സംസ്ക്കാക്കാരം ഇന്ന് നടക്കും.
No comments