ഹരിത കർമ്മസേന അംഗങ്ങൾക്ക് എല്ലാ പരിരക്ഷയും നൽകണം ; ഹരിത കർമ്മസേന സി ഐ ടി യു വെസ്റ്റ് എളേരി പഞ്ചായത്ത് കൺവെൻഷൻ സമാപിച്ചു
ഭീമനടി : നിയമത്തിൽ അനുശാസിക്കും വിധം ഹരിത കർമ്മസേന അംഗങ്ങൾക്ക് എല്ലാ പരിരക്ഷയും നൽകണമെന്ന് കാസറഗോഡ് ജില്ലാ ഹരിത കർമ്മസേന സി ഐ ടി യു വെസ്റ്റ് എളേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള നിയമസഭ പാസാക്കിയ നിയമത്തിലെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷയും തൊഴിലാളികൾക്ക് നൽകണമെന്ന് കൺവെൻഷൻ ആവിശ്യപ്പെട്ടു. യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉൽഘാടനം ചെയ്തു. ബിന്ദു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി ഐ ടി യു എളേരി ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, പി വി തമ്പാൻ എന്നിവർ സംസാരിച്ചു. പ്രമീള കെ വി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ
വൈസ് പ്രസിഡന്റ് ശോഭന പി വി
സെക്രട്ടറി പ്രമീള കെ വി
ജോയിന്റ് സെക്രട്ടറി ദീപ ജയൻ
No comments