Breaking News

ജല ജീവൻ കുടിവെള്ള പദ്ധതി ഉപയോക്താക്കളുടെ പ്രതിഷേധയോഗം ആഗസ്റ്റ് 5 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ...


വെള്ളരിക്കുണ്ട് : കൊന്നക്കാട് മുതൽ കല്ലൻ ചിറ, ബളാൽ വരെയുള്ള എഴുനൂറിലധികം കുടിവെള്ള ഉപയോക്തക്കൾ  ധർമ്മ സങ്കടത്തിൽ. രണ്ടു വർഷത്തിൽ അധികമായി പൈപ്പിൽ കുടിവെള്ളവുമില്ല . മാത്രമല്ല എല്ലാ ഉപയോക്താക്കൾക്കും രണ്ട് വർഷമായി മാസം തോറും കനത്ത തുകയുള്ള  ബില്ലുകൾ വന്നു കൊണ്ടിരിക്കുന്നു. ബില്ല് അടക്കാതെ യാതൊരു വിധ പരിഹാരവുമില്ല. വാട്ടർ അതോറിറ്റി അധികൃതരെ സമീപിച്ചാൽ ഉദ്യോഗസ്ഥന്മാർ കൈമലർത്തുന്നു. പ്രശ്നങ്ങൾക്ക് മറുപടിയുമില്ല  പരിഹാരവുമില്ല .  വെള്ളം ലഭിക്കാത്തവരും  ഭാരിച്ച ബില്ലകൾ വന്നു കൊണ്ടിരിക്കുന്നവരും കണക്ഷൻ ഉപേക്ഷിക്കുവാൻ തയ്യാറായവരുമായ ഉപയോക്താക്കളുടെ പ്രതിഷേധ യോഗം ആഗസ്റ്റ് 5 ാംതീയതി തിങ്കളാഴ്ച വൈകുന്നേരം അഞ്ച മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ ചേരുന്നു. പ്രതിഷേധയോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദഘാടനം ചെയ്യും. പരപ്പബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജലജീവൻ കുടിവെള്ള പദ്ധതി രക്ഷാധികാരിയുമായ ഷോബി ജോസഫ് അധക്ഷത വഹിക്കും

No comments