കാനത്തൂർ വീട്ടിയടുക്കത്ത് വീണ്ടും പുലിയിറങ്ങി കുറ്റിക്കോലിലേക്ക് ട്യൂഷൻ ക്ലാസിന് പോവുകയായിരുന്ന അധ്യാപികയാണ് പുലിയുടെ മുന്നിൽപ്പെട്ടത്.
കാസർകോട്: പന്നിക്കുവെച്ച കെണിയിൽ കുരുങ്ങി പുലി ചത്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പേ കാനത്തൂർ വീ ട്ടിയടുക്കത്തും പുലിയിറങ്ങി.
ഇന്നലെ പുലർച്ചെയാണ് സംഭവം. കുറ്റിക്കോലിലേക്ക് ട്യൂഷൻ ക്ലാസിനു പോവുകയായിരുന്ന അധ്യാപികയാണ് പുലിയുടെ മുന്നിൽപ്പെട്ടത്. പുലിയെ കണ്ട് ഭയന്ന അധ്യാപിക ഉച്ചത്തിൽ നിലവിളിച്ചു. ഇതുകേട്ട് പ്രദേശവാസികൾ ഓടിയെത്തി. ഇതിനിടയിൽ പുലി കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഏതാനും ദിവസങ്ങളായി വീട്ടിയടുക്കത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം അഡൂർ, മല്ലംപാറയിൽ പന്നിക്കുവെച്ച കെണിയിൽ കുരുങ്ങി നാലുവയസുള്ള പെൺപുലി ചത്തി രുന്നു. പ്രസ്തുത സംഭവത്തിൽ കെണിവച്ചയാളെ വനം വ കുപ്പ് അധികൃതർ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് കാനത്തൂർ, വീട്ടിയടുക്കത്തും പുലി ഇറങ്ങിയത്.
No comments