75 ലക്ഷത്തോളം കബളിപ്പിച്ച് കൈക്കലാക്കിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ രണ്ട് പേർ കാസറഗോഡ് സൈബർ പോലീസിൻ്റെ പിടിയിൽ
കാസറഗോഡ് : കാസറഗോഡ് പടന്ന സ്വദേശിയെ JM stock Market കമ്പനി പ്രതിനിധിൾ എന്ന് വിശ്വസിപിച്ച് HCL Tech കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണയായി 7425999 രൂപ കമ്പളിപ്പിച്ച ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 2 പേർ കോഴിക്കോട് വച്ച് പിടിയിലായി. രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41) മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐ പി എസ് ൻ്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂബ് കുമാർ ഇ SCPO സവാദ് CPO ഹരിപ്രസാദ് എന്നിവർ ചേർന്ന് നടകീയമായി കോഴിക്കോട് എത്തിച്ച് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
No comments