ന്യുമോണിയ ബാധിച്ച് എട്ടുവയസുകാരന്‍ മരിച്ചു
ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് അരയിയിലെ എട്ടുവയസുകാരന്‍ മരിച്ചു. മുഹമ്മദ് നിസാറിന്റെയും ജസീനയുടെയും മകന്‍ മുഹമ്മദ് ഷാസില്‍ സയാനാണ് മരിച്ചത്. ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് നാലുദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്.
No comments