Breaking News

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരികയായിരുന്ന പടന്നക്കാട് സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരികയായിരുന്ന യാത്രക്കാരൻ അറസ്റ്റിൽ. പടന്നക്കാട് ലക്ഷം വീട് സ്വദേശിയും ഹോസ്ദുർഗ് സ്കൂൾ റോഡിൽ പുഞ്ചാവി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദൈനബിയുടെ മകൻ കെ.എം. അഷറഫ് (36)നെയാണ് മേൽപ്പറമ്പ് എസ്.ഐ വി .കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇന്നലെ വൈകീട്ട് കാസർകോട് നിന്ന് പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 15 എ 177 നമ്പർ കെ എസ് ആർ ടി ബസിനകത്ത് ഉണ്ടായിരുന്ന യുവാവിന്റെ ബാഗിൽ നിന്നുമാണ് 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഈ ബസിലിരുന്ന് പണം എണ്ണുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചട്ടഞ്ചാലിൽ പോലീസ് ബസ് തടഞ്ഞു നിർത്തി. കണ്ടക്ടർ പണം എണ്ണിയ ആളെ കാണിച്ചു നൽകിയതിൽ 53 കാരനായ യാത്രക്കാരനെ ചോദ്യം ചെയ്തു. അർബുദ രോഗിയാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും പോലീസിനെ അറിയിച്ചു. സഹായമായി പലരും നൽകിയ തുകയാണിതെന്ന് ഇദ്ദേഹം പറഞ്ഞു. ഈ സമയം തൊട്ട് പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് പരുങ്ങി. ലഗേജ് സൂക്ഷിക്കുന്ന മുകൾ ഭാഗത്തെ റാക്കിലേക്ക് യുവാവ് നോക്കുന്നത് കൂടി കണ്ട പോലീസ് സംശയം തീർക്കുന്നതിനായി ബാഗ് പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ കഞ്ചാവിന്റെ പൂവും തണ്ടും ബാഗിൽ സൂക്ഷിച്ചതായി കണ്ടത്.

No comments