Breaking News

പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ഓഗസ്റ്റ് 4ന്


15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രെയല്‍സ് 2024 ഓഗസ്റ്റ് 4ന് ഞായറാഴ്ച വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. 01/09/2009നും 31/08/2012നും ഇടയില്‍ ജനിച്ചവര്‍ക്ക് സെലക്ഷന്‍ ട്രെയല്‍സില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്സുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് മുമ്പായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04994 227500, 9778179601, 9605032227


No comments