ആദ്യമായി കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ
കന്നിക്കവര്‍ച്ച നടത്തിയ കള്ളന്‍ പിറ്റേന്നാള്‍ തന്നെ പൊലീസിന്റെ പിടിയിലായി. ബന്തിയോട് പച്ചമ്പളയിലെ മുര്‍ഷിദിനെയാണ് (19) കുമ്പള സിഐ കെ.വിനോദ് കുമാറിന്റെയും എസ്ഐ കെ.ശ്രീജേഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിക്കൂറുകള്‍ക്കകം പിടികൂടിയത്. ബുധനാഴ്ച്ച രാത്രി പച്ചമ്പളയിലെ അബ്ദുള്‍ മജീദിന്റെ വീട്ടില്‍ നിന്നും 29,700 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ മുര്‍ഷിദ് കുറ്റം സമ്മതിക്കുകയായിരുന്നു.
No comments