കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലയിൽ നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്‌സായ ബിഎ ഇന്റർനാഷണൽ റിലേഷൻസിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്ക് ആഗസ്ത് 11 വരെ സർവകലാശാലയുടെ വെബ്‌സൈറ്റ് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. ആഗസ്ത് 12ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പരാതികൾ അറിയിക്കാം. 14ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 16 മുതൽ 22 വരെ പ്രവേശ നടപടികൾ നടക്കും. 28 മുതൽ ക്ലാസ്സുകൾ ആരംഭിക്കും. തിരുവനന്തപുരം ക്യാപിറ്റൽ സെന്ററിലാണ് കോഴ്‌സ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
No comments