Breaking News

പിതൃ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് വിദ്യാർത്ഥി പിതാവിന് കരൾ പകുത്തു നൽകുന്ന എഡിസന് പിന്തുണയുമായി എസ്.പി സി കേഡറ്റുകളും


വെള്ളരിക്കുണ്ട് : സ്വന്തം പിതാവിന്റെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകി പിതൃസ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എഡിസന് പിന്തുണയുമായി ജില്ലയിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും. വെള്ളരിക്കുണ്ടിലെ സ്കറിയ ഐസക് എന്ന ജോയൻ ഗുരുതരമായ കരൾ രോഗം ബാധിച്ച് ഒരു വർഷത്തിലധികമായി ചികിത്സയിലാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴി എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത് സ്കറിയയുടെ മറ്റു രണ്ടു മക്കളും എസ്പിസി കേഡറ്റുകളാണ്,  അച്ഛന്റെ ജീവൻ രക്ഷിക്കുവാൻ മൂത്തമകൻ എഡിസൺ ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് കരൾ പകുത്തു നൽകുന്നത്. വരുന്ന മാസം ആറാം തീയതിയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത്.  ജോയൻ്റെ ജീവൻ രക്ഷിക്കാൻ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ചെയർമാനായി ജനകീയ കമ്മിറ്റി ചികിത്സാസഹായം സ്വരൂപിക്കുന്നുണ്ട്. കൂടാതെ ജോയൻ്റെ ചികിത്സാ ധനശേഖരണത്തിനായി ആഗസ്റ്റ് 11 ന് വള്ളിക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ ബിരിയാണി ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. ബിരിയാണി ചലഞ്ചുമായി സഹകരിക്കുന്നവർക്ക് 7034275988, 9447318038 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ചികിത്സാ സഹായത്തിനായി ഒരു നാടൊന്നാകെ കൈകോർക്കുകയാണ്.

എസ്.പി.സിയുടെ "സഹപാഠിക്കൊരു  കൈത്താങ്ങ്" പദ്ധതിയുടെ ഭാഗമായി എസ്.പി സി കേഡറ്റ് ആയ എഡിസൻ്റെ പിതാവ് സ്കറിയ ഐസകിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ  ശേഖരിച്ച 11110 രൂപ സ്കൂളിലെ എച്ച് എം ഇൻ  ചാർജ്  എം കെ ഷിജിക്ക് കൈമാറി. എസ്പിസി ചാർജ് വാഹകരായ സുഭാഷ് വൈ എസ് , മേരിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.







No comments