Breaking News

പാണത്തൂർ പരിയാരം കാര്യങ്ങാനം റോഡിൽ പുലിയെ കണ്ടതായി നാട്ടുകാർ ; പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്


പാണത്തൂർ : പാണത്തൂരിന് സമീപം പരിയാരം കാര്യങ്ങാനം റോഡിന് സമീപം യാത്രക്കാർ പുലിയെ കണ്ടതായി വിവരം.  ഇന്നലെ രാത്രിയിൽ 11 മണിയോടു കൂടി പാണത്തൂർ പരിയാരം പോകുന്ന വഴിയിൽ കാര്യങ്ങാനം റോഡ് ആരംഭിക്കുന്ന ഭാഗത്ത് നിന്ന് 6 മീറ്റർ മാറി റബർ തോട്ടത്തിൽ നിന്ന് പുലി റോഡിനപ്പുറത്തേക്ക് ചാടുന്നത് വാഹനത്തിൽ പോയ ആളുകൾ കണ്ടതായാണ് ചിറംകടവിലെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം  ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ  പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്ത് നിന്ന് പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശവാസികളോടും യാത്രക്കാരോടും ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ധാരാളം ആളുകൾ യാത്ര ചെയ്യുന്ന പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം പരിസരവാസികളേയും, യാത്രക്കാരേയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്..

No comments