Breaking News

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യാര്‍, കണ്ണാടിപ്പാറ, ശാന്തിയോട് ഹൗസിലെ ജനാര്‍ദ്ദനന്റെ ഭാര്യ വിജയതയാണ് (32) മരിച്ചത്. ഭര്‍ത്താവ് ഞായറാഴ്ച രാവിലെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പള പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

No comments