രണ്ടാഴ്ച മുൻപ് വാഹന അപകടത്തിൽ പരുക്കേറ്റ ഉദുമ പള്ളം സ്വദേശിയായ യുവാവ് മരിച്ചു
ഓഗസ്റ്റ് 4ന് പൂച്ചക്കാട്ട് നടന്ന വാഹന അപകടത്തില്‍ പെട്ട് ഗുരുതരമായ പരുക്കേറ്റ് മംഗ്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉദുമ പള്ളം തെക്കേക്കര 'ശ്രീലയ'ത്തില്‍ ടി.കെ അഭിഷേക് (19) ആണ് മരിച്ചത്. അച്ഛന്‍: ചെണ്ട ഗോപാലന്‍ (ദുബായ്), അമ്മ: സുജാത. സഹോദരങ്ങള്‍ നിതീഷ് (ദുബായ്), ലയ (ഉദുമ ജിഎച്ച്എസ്എസ് പത്താം തരം വിദ്യാര്‍ഥിനി).
No comments