പിലിക്കോട്, വറക്കോട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരം : രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട്, വറക്കോട് വയലിലെ എ.വി വിനോദിന്റെ ഭാര്യ സുനിതയാണ് (40) മരിച്ചത്. കുമ്പള അനന്തപുരം സ്വദേശിനിയാണ്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments