Breaking News

കിനാനൂർ കരിന്തളം മൂന്നാം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികാഘോഷം നെല്ലിയടുക്കത്ത് നടന്നു


കരിന്തളം: കിനാനൂർ കരിന്തളം മൂന്നാം വാർഡ് നെല്ലിയടുക്കം കുടുംബശ്രീ എ ഡി എസ്സ് വാർഷികാഘോഷം സംഘടിപ്പിച്ചു. വാർഡ് എ ഡി എസ്സ് പ്രസിഡൻറ് പുഷ്പലതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി വാർഷികം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി മെമ്പർമാരായ ഉമേശൻ വേളൂർ, രമ്യ കെ ,സന്ധ്യ വി സിഡിഎസ് മെമ്പർ രോഹിണി സി കെ ബാലസഭ ആർ പി ശ്യാമിനി വിപിൻ, എൻ കെ ഭാസ്കരൻ , ബാലകൃഷ്ണൻ ചാങ്ങാട്, നാരായണൻ സി, കെ.വി ജയകുമാർ, കെ ബാലചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ADS സെക്രട്ടറി സിന കെ.വി സ്വാഗതവും ADS എക്സിക്യുട്ടിവ് അംഗം രമ്യ യു.വി നന്ദിയും പറഞ്ഞു തനിമ കുടുംബശ്രി അംഗം സ്വാഗത ഗാനം ആലപിച്ചു പരിപാടിയിൽ ഏറ്റവും പ്രായം കൂടിയ കുടുംബശ്രി അംഗം ദേവി. എ.ടി യെ ആദരിച്ചു പഞ്ചായത്തിലെ മികച്ചക്ഷിര കർഷകൻ ശ്രീജിത്ത് എം, ഹരിത കർമ്മ സേനാംഗം അനിത കെ ,ഷിജ എം ആശാ വർക്കർ പ്രേമലത, +2 തുല്യത വിജയിച്ച സിന കെ.വി എന്നിവരെ അനുമോദിച്ചു  തുടർന്ന് സിന കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു കുടുംബശ്രി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു

No comments