വയനാടിനും വിലങ്ങാടിനുമുള്ള സഹായവുമായി വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്
ചിറ്റാരിക്കാൽ: സാമൂഹ്യ പ്രവർത്തങ്ങളിൽ എന്നും മുൻപന്തിയിൽ നില്ക്കുന്ന വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വയനാട്- വിലങ്ങാട് പ്രകൃതിക്ഷോഭത്താൽ വലഞ്ഞ ജനങ്ങൾക്കുള്ള ചിറ്റാരിക്കാലിന്റെ കൈത്താങ്ങുമായി യാത്ര തിരിച്ചു. ഗ്യാസ് സ്റ്റൗവ് കുക്കർ ചലഞ്ച് വഴി 60 കുക്കറും 60 ഗ്യാസ് സ്റ്റൗവുമായി പോകുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് കർമം ഇന്ന് വൈകുന്നേരം 6 മണിക്ക് തോമാപുരം ഫോറോന വികാരി റവ. ഡോ. മാണി മേൽവെട്ടം, ചിറ്റാരിക്കാൽ കിരാതേശ്വര ധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് ശ്രീ എൻ.കെ. സാലു, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
തോമാപുരം ഫോറോന അസിസ്റ്റന്റ് വികാരി ഫാ. വിനോദ് ഇട്ടിയപ്പാറ, ഈസ്റ്റ് എളേരി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. ജോയ് കുര്യാലപ്പുഴ, തോമാപുരം ഫോറോന പള്ളി കോർഡിനേറ്റർ രാജു പാഴൂത്തടം എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.
ഗ്യാസ് സ്റ്റവ് - കുക്കർ ചാലഞ്ച് എന്നപേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ചാലഞ്ച് നടത്തിയാണ് വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഈ ഉദ്യമത്തിനുള്ള തുക സമാഹരിച്ചത്.
ചിറ്റാരിക്കാൽ സ്വദേശിയും കന്നിക്കളം ആർക്കെഞ്ചൽസ് പബ്ലിക് സ്കൂൾ അദ്ധ്യപകനുമായ സിജോ കൂട്ടുംകലിന്റെ മക്കൾ ഏദനും (രണ്ടാം ക്ലാസ്സ്) എസ്സയും (അഞ്ചാം ക്ലാസ്സ്) തങ്ങളുടെ കുടുക്ക പൊട്ടിച്ച് ഇതുവരെയുള്ള മുഴുവൻ സാമ്പാദ്യവും ഈ ഉദ്യമത്തിനായി നല്കി.
വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുതുപുരക്കൽ, ഡയസ് വലിയപറമ്പിൽ, അമൽ കോട്ടയിൽ, ജിനോ മയിപ്രപ്പള്ളിയിൽ, ബിപിൻ പോൾ (പാപ്പൂസ്), മനോജൻ രവി, സെലക്ട് ഇടക്കരോട്ട്, ഹൃതിക്ക് പൂവത്താനി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്.
No comments