Breaking News

സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം പ്രധാനധ്യാപികയെ ഏൽപിച്ച് വിദ്യാർത്ഥികൾ മാതൃകയായി


നീലേശ്വരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം പ്രധാനധ്യാപികയെ ഏൽപിച്ച് മാതൃകയായി നീലേശ്വരം രാജാസ് ഹയർ സെക്കൻററി  സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ കാർത്തിക് മോഹനും, ദേവനന്ദൻ പി.വിയും. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഇവർക്ക് പണം കളഞ്ഞ് കിട്ടിയത്. പിന്നീട് ഇവർ ഇത് പ്രധാനധ്യാപികയെ ഏൽപിക്കുകയായിരുന്നു.

No comments