ആടിവേടൻ കെട്ടി തൊഴുതു കിട്ടിയ തുക വയനാട് പുനർനിർമാണത്തിനായി കൈമാറി അഞ്ച് വയസുകാരൻ
കൊടക്കാട് : ആദിവ്യാധികളകറ്റി അനുഗ്രഹം ചൊരിയാൻ കർക്കടകത്തിൽ വീടുകളിലെത്തുന്ന ആടിവേടന് തൊഴുതുവരവായി കിട്ടിയ തുക വയനാട് പുനർനിർമാണത്തിനായി കൈമാറി. തലപ്പാളിവെച്ച ആദ്യദിവസം അഞ്ചുവയസ്സുകാരൻ പ്രയാൻ പ്രശാന്ത് നൽകിയത് മാനവികതയുടെ സന്ദേശം.കൊടക്കാട് ഓലാട്ടെ പ്രശാന്ത് പണിക്കരുടെയും ഉപമയുടെയും മകനാണ് യു.കെ.ജി. വിദ്യാർഥി പ്രയാൻ പ്രശാന്ത്. ഡി.വൈ.എഫ്.ഐയുടെ റീബിൽഡ് വയനാട് പദ്ധതിയിലേക്കാണ് തുക നൽകിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് തുക ഏറ്റുവാങ്ങി. സി. മാധവൻ, പി. വൈശാഖ്, പി.ടി. മോഹനൻ, കെ. ശ്രീയേഷ്, ടി. നവീൻ തുടങ്ങിയവർ പങ്കെടുത്തു.
No comments