Breaking News

പരിയാരത്ത് 10 കിലോ കഞ്ചാവുമായി 5 യുവാക്കൾ പിടിയിൽ


കണ്ണൂർ: പരിയാരത്ത് 10 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ. അഭിജിത്ത്, കാർലോസ്, ഷിജിൻ, ഷിബിൻ , റോബിൻ എന്നിവരിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പരിയാരം അലക്യം പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. പരിയാരം പോലീസും, കണ്ണൂർ റൂറൽ എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് കഞ്ചാവ് വിൽപ്പനയും ഉപയോഗവും വ്യാപകമാണ്. രഹസ്യ വിവരം ലഭിച്ചാണ് എസ്‌പിയുടെ സ്ക്വാഡും പൊലീസും അലക്യം പാലത്തിൻ്റെ സമീപത്തേക്ക് എത്തിയത്. പരിയാരം എസ്.ഐ രാഘവനായിരുന്നു സംഘത്തെ നയിച്ചത്. അഭിജിത്ത് പെരിയാട്ട്, കാർലോസ് അലക്യംപാലം, ഷിജിൻ ശ്രീസ്ഥ, ഷിബിൻ കുണ്ടപ്പാറ , റോബിൻ വിളയാങ്കോട് എന്നീ യുവാക്കളാണ് പാലത്തിൻ്റെ സമീപത്തുണ്ടായിരുന്നത്. ഇവരുടെ കൈയ്യിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇത് വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറയുന്നു.


No comments