Breaking News

തൊഴിലാളി ക്ഷേമ പെൻഷൻ വിതരണം ചെയ്യണം ; നിർമ്മാണ തൊഴിലാളി യൂണിയൻ പനത്തടി ഏരിയ സമ്മേളനം സമാപിച്ചു


തായന്നൂർ: തൊഴിലാളി ക്ഷേമ പെൻഷനും മാറ്റാനുകൂല്യങ്ങളും എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറർ യു.തമ്പാൻ നായർ, പി.കെ. രാമചന്ദ്രൻ, സുജാത എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : പി. മനോജ് കുമാർ (സെക്രട്ടറി), ടി.വി. രാജീവൻ, (പ്രസിഡന്റ്),  കെ.വി. രാജേന്ദ്രൻ (ട്രഷറർ ).

No comments