"റീ ബിൽഡ് വയനാട്" സിമൻ്റ് ചലഞ്ചിന് 10000 രൂപ നൽകി പരപ്പ സിറ്റിസൺസ് കൺസ്ട്രക്ഷൻ ഉടമകൾ
പരപ്പ : ഡിവൈഎഫ്ഐ പരപ്പ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീ ബിൽഡ് വയനാട് സംരംഭത്തിന് ഒരു കൈത്താങ്ങായി പരപ്പ സിറ്റിസൺസ് കൺസ്ട്രക്ഷൻ ഉടമകളായ എം.ആർ.രാജേഷും, കെ. അജീഷ്കുമാറും 10000 രൂപ നൽകി.
നിർദിഷ്ട കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് തയ്യാറാക്കിയ സ്ഥാപനത്തിലൂടെ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ജാക്കി സ്പാൻ, ഷീറ്റ് എന്നിവ വാടകയ്ക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റീ-ബിൽഡ് വയനാട് ചലഞ്ചിലേക്ക് തുക കൈമാറിയത്.
ഫെഡറൽ ബാങ്ക് മാനേജർ ആൽബിൻ ജോസിന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ലക്ഷ്മി ഉദ്ഘാടനവും, ചാലഞ്ച് തുക ഏറ്റുവാങ്ങലും നിർവഹിച്ചു. ചടങ്ങിൽ വെച്ച് തന്നെ ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മിറ്റി ഭാരവാഹികൾക്ക് തുക ഏല്പിച്ചു. കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡി കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുൾ നാസർ, എ.ആർ.രാജു, അമൽ തങ്കച്ചൻ, കെ. പ്രമോദ് , കുഞ്ഞികൃഷ്ണൻ കാളിയാനം എന്നിവർ പ്രസംഗിച്ചു. അജീഷ് കുമാർ. കെ സ്വാഗതവും, രാജേഷ് എം ആർ നന്ദിയും പറഞ്ഞു.
No comments